കുട്ടികൾക്കായി മെഗാ മൾട്ടിസ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുമായി ആസ്റ്റർ മെഡ്സിറ്റിയും സൗത്ത് സോൺ ഡയബെറ്റിസ് ആൻഡ് പോഡിയാട്രി ഹോസ്പിറ്റലും

കുന്നംകുളം: കുട്ടികൾക്കായി കുന്നംകുളത്ത് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ കൈകോർത്ത് ആസ്റ്റർ മെഡ്സിറ്റിയും സൗത്ത് സോൺ ഡയബെറ്റിസ് ആൻഡ് പോഡിയാട്രി ഹോസ്പിറ്റലും. ജനുവരി 17 ന് രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് ഒന്നര വരെ കുന്നംകുളം സൗത്ത് സോൺ ഡയബെറ്റിസ് ആൻഡ് പോഡിയാട്രി ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുക.

കുട്ടികളുടെ ഹൃദ്രോഗ വിഭാഗം, സർജറി, യൂറോളജി, ജനറൽ പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിലെ ആരോഗ്യപരിശോധനയാണ് ക്യാമ്പിൽ ലഭ്യമാകുക. 18 വയസിൽ താഴെയുള്ളവർക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താം. ജന്മനാ അസുഖങ്ങളുള്ളവർക്കും ഡോക്ടർമാർ കൂടുതൽ പരിശോധനകൾ നിർദ്ദേശിച്ചിട്ടുള്ള കുട്ടികൾക്കും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ തടസപ്പെട്ടവർക്കും വേണ്ടിയാണ് പ്രത്യേക ക്യാമ്പ് സജ്ജീകരിക്കുന്നത്.

ഷുഗർ, എക്കോ, ഇസിജി പരിശോധനകൾ ക്യാമ്പിൽ സൗജന്യമായി ചെയ്യാവുന്നതാണ്. പരിശോധനയുടെ ഫലമനുസരിച്ച് മുന്നോട്ടുള്ള ചികിത്സാപദ്ധതി രൂപീകരിക്കാനും സഹായിക്കും.ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കുന്നതിനും ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 98472 70420, 81119 98082, 04885211911, 9446021911, 8589898589. ഗുണമേന്മയുള്ള ചികിത്സ സമൂഹത്തിലെ എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആസ്റ്റർ മെഡ്സിറ്റിയും സൗത്ത് സോൺ ഡയബെറ്റിസ് ആൻഡ് പോഡിയാട്രി ഹോസ്പിറ്റലും തമ്മിലുള്ള ഈ സഹകരണം.