രാജധാനി വരുമ്പോള്‍ മുന്നില്‍ കയറി നില്‍ക്കരുത്,അതല്ലേ ഞങ്ങള്‍ രണ്ടാഴ്ച മുന്‍പേ ഇറങ്ങിയത്. വിജയ് ബാബു

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 ന് തിയറ്ററുകളിലെത്തുകയാണ്. മലൈക്കോട്ടൈ വാലിബന്റെ റിലീസിന് മുൻപേ തന്റെ പുതിയ ചിത്രം “ഖല്‍ബ് “ന്‍റെ  പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്സിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിര്‍മ്മാതാവും നടനുമായ വിജയ് ബാബു.

എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ലിജോ. ഡബിള്‍ ബാരല്‍ ആയിരുന്നു ലിജോയുടെ ഏറ്റവും വലിയ ഒരു ഡ്രീം പ്രോജക്റ്റ്. പക്ഷേ അത് കാലത്തിന് മുന്‍പേ സഞ്ചരിച്ച ഒരു സിനിമയാണ്. ലിജോയ്ക്ക് അന്ന് അത് മനസിലായിരുന്നു. സാധാരണ മനുഷ്യര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു മാസ് സിനിമ, ലാലേട്ടനെയോ മമ്മൂക്കയെയോ വച്ച് ചെയ്യുക എന്നത് ലിജോയുടെ മനസില്‍ എപ്പോഴും ഉള്ളതാണ്. അന്ന് പറഞ്ഞിരുന്ന ഒരു ആശയത്തില്‍ നിന്നും ഇന്ന് എത്തിനില്‍ക്കുന്ന മലൈക്കോട്ടൈ വാലിബന്‍ എങ്ങനെ മാറിയിരിക്കുന്നു എന്ന് എനിക്ക് അറിയില്ല. ഞാന്‍ കണ്ടിട്ടില്ല.

പക്ഷേ അന്ന് കേട്ട ചെറിയ വെര്‍ഷന്‍ പോലും നമുക്ക് രോമാഞ്ചം ഉണ്ടാക്കുന്ന സംഗതിയാണ്. ടിനുവുമായി സംസാരിക്കുമ്പോഴുമൊക്കെ.. ഇത് വേറെ ലെവല്‍ പടമായിരിക്കുമെന്ന് യാതൊരു സംശയവും വേണ്ട.അതല്ലേ ഞങ്ങള്‍ രണ്ടാഴ്ച മുന്‍പേ ഇറങ്ങി അങ്ങ് പോകുന്നത്. അതൊക്കെ ഇറങ്ങിക്കഴിഞ്ഞിട്ട് പിന്നെ എന്ന് വരാനാ. ഞങ്ങള്‍ അതിന് മുന്‍പേ വന്ന് അങ്ങ് പോകുന്നത് അതുകൊണ്ടല്ലേ. ഈ രാജധാനി പോകുമ്പോള്‍ അതിന്‍റെ മുന്നില്‍ കയറി നില്‍ക്കരുത് എന്നാണല്ലോ. നമ്മള്‍ ആദ്യമേ അങ്ങ് പൊക്കോട്ടെ”, ഖല്‍ബ് എന്ന ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചതിനും വാലിബന്‍ സ്വാധീനിച്ചുവെന്ന് പറയുന്നു വിജയ് ബാബു