പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയ യുവതി മരിച്ചു

ആലപ്പുഴ: പ്രസവം നിര്‍ത്താനുള്ള ശാസ്ത്രക്രിയക്കിടയിൽ യുവതി മരിച്ചു. ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ നടന്ന വെച്ചായിരുന്നു ശസ്ത്രക്രിയയ്ക്കിടയിൽ ആലപ്പുഴ പഴയവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. പ്രസവം നിര്‍ത്താനുള്ള ല്‍ ശാസ്ത്രക്രിയക്കിടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു ഗുരുതരാവസ്ഥയിലായ ആശയെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ചികിത്സാ പിഴവ് മൂലമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഹൃദയാഘാതമുണ്ടായതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെ 45 മിനിറ്റിനുശേഷം ആശയെ വണ്ടാനം മെഡിക്കല്‍കോളജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ നടന്ന ശസ്ത്രക്രിയയ്ക്കിടയിൽ ആശയ്ക്ക് അസ്വാസ്ഥ്യത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെതന്നെ ഡോക്ടര്‍മാർ ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ആശുപത്രി അധികൃതരുടെ വലിയ വീഴ്ചയാണ് മരണത്തിനു പിന്നിലെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസിൽ പരാതി നല്‍കി. സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കടപ്പുറം വനിതാ ശിശു ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്വകാര്യ മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റായിരുന്ന ആശയുടെ ഭര്‍ത്താവ് ശരത്ത് വിദേശത്താണ്.