ബിജെപി യിൽ ചേർന്നാൽ അവര്‍ എന്നെ വെറുതെ വിടാമെന്ന്, ഞാൻ ഒരിക്കലും ബിജെപിയിൽ ചേരില്ല.അരവിന്ദ് കേജ്‌രിവാൾ

ന്യൂ ഡൽഹി : ആ ആദ്മി സര്‍ക്കാരിനെ താഴെയിറക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നു. പാര്‍ട്ടിയില്‍ ചേരുവാന്‍ നിര്‍ബന്ധിക്കുന്നു, ബിജെപി യിൽ ചേർന്നാൽ അവര്‍ എന്നെ വെറുതെ വിടാമെന്ന്, ഞാൻ ഒരിക്കലും ബിജെപിയിൽ ചേരില്ല.അരവിന്ദ് കേജ്‌രിവാൾ.ബിജെപി കുതിരക്കച്ചവടം നടത്തുകയാണ് എന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന അവസരത്തിലാണ് മുഖ്യമന്ത്രിയുടെ ആം ആദ്മി പാര്‍ട്ടി നേതാക്കളെ ബിജെപിയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നു എന്ന വിവാദ പ്രസ്താവന.

ബിജെപിയ്ക്കെതിരായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ നടത്തിയ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹി പോലീസ് മുഖ്യമന്ത്രി കേജ്‌രിവാളിന് നോട്ടീസ് നല്‍കിയിരിയ്ക്കുകയാണ്. തുടർച്ചയായി സമൻസുകള്‍ അവഗണിക്കുന്ന സാഹചര്യത്തിൽ മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ഇഡിയും കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്. ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ഇതുവരെ 5 സമന്‍സുകള്‍ ആണ് കേജ്‌രിവാളിന് ഇഡി നൽകിയത്. ഓരോ തവണയും പല ഔദ്യോഗിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേജ്‌രിവാള്‍ ഒഴിഞ്ഞുമാറി.

ഇന്ന് എല്ലാ ഏജൻസികളും ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ പിന്നാലെയാണ്. മനീഷ് സിസോദിയ നടത്തിയ തെറ്റ് ഡല്‍ഹിയില്‍ നല്ല സ്‌കൂളുകൾ പണിയുകയും സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്തു എന്നതാണ്.നല്ല ആശുപത്രികളും മൊഹല്ല ക്ലിനിക്കുകളും നിർമ്മിച്ചു എന്നതാണ് സത്യേന്ദ്ര ജെയിന്‍ ചെയ്ത തെറ്റ്. ബിജെപി എല്ലാത്തരം ഗൂഢാലോചനകളും നടത്തി ഇരുവരെയും ജയിലിലാക്കി. പക്ഷേ ഞങ്ങളെ തടയാൻ കഴിഞ്ഞില്ല, കേജ്‌രിവാള്‍ പറഞ്ഞു.

“ഞങ്ങൾക്കെതിരെ ഏത് ഗൂഢാലോചനയും നടത്താൻ അവർക്ക് കഴിയും, ആം ആദ്മി പാര്‍ട്ടി അവര്‍ക്ക് മുന്നില്‍ തല കുനിയ്ക്കില്ല, അവർ എന്നോട് ബിജെപിയിൽ ചേരാൻ ആവശ്യപ്പെടുന്നു, പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അവര്‍ എന്നെ വെറുതെ വിടാമെന്ന്‌ പറയുന്നു , പക്ഷേ ഞാൻ ഒരിക്കലും ബിജെപിയിൽ ചേരില്ല.ഡൽഹിയിലെ സ്‌കൂളിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാള്‍.