മാസം തോറും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിക്കുന്നു

ന്യൂഡൽഹി : മാർച്ച് മാസത്തിന്റെ ആദ്യ ദിനം തന്നെ വാണിജ്യ സിലിണ്ടറിന്റെ വില 25.50 വർദ്ധിപ്പിച്ചു.കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന്റെ വില ഉയർത്തിയിരുന്നു. ഇതിപ്പോൾ തുടർച്ചയായ മൂന്നാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില വർദ്ധിപ്പിക്കുന്നത്.

എണ്ണക്കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25.50 രൂപയാണ് വർദ്ധിപ്പിച്ചത്.കഴിഞ്ഞ ജനുവരിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1.50 പൈസയും ഫെബ്രുവരിയിൽ 14 രൂപയുമാണ് വർദ്ധിപ്പിച്ചത്.ഇന്നു മുതൽ വാണിജ്യ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1795 രൂപയും കൊൽക്കത്തയിൽ 1911 രൂപയും മുംബൈയിൽ 1749 രൂപയും ചെന്നൈയിൽ 1960 രൂപയും ആയിരിക്കും നൽകേണ്ടി വരിക.

വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ തുടർച്ചയായി വർദ്ധനവാണ്‌ ഉണ്ടാകുന്നത്.ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ എല്ലാ റെസ്റ്റോറൻ്റുകളിലും ഷോപ്പുകളിലും വാണിജ്യ എൽപിജി സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്.അതുകൊണ്ടു തന്നെ സാധാരണക്കാരനറെ ജീവിതത്തെ സാരമായി ബാധിക്കും.