അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണം തുടർക്കഥയാവുന്നു

ന്യൂയോർക്ക്: അമേരിക്കയിലെ ഒഹിയോയിൽ ഇന്ത്യൻ വിദ്യാർത്ഥി ഉമ സത്യസായ് ​ഗദ്ദെയെ മരിച്ച നിലയിൽ കണ്ടെത്തി.മൂന്നു മാസത്തിനുള്ളിൽ പത്താമത്തെ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മരണ കാരണം വ്യക്തമല്ല.അന്വേഷണം നടക്കുകയാണെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ഒഹിയോയിലുള്ള ഉമ സത്യസായ് ​ഗദ്ദെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഉമാ ഗദ്ദെയുടെ വീടുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സഹായം നൽകി വരികയാണ്’- ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഉമയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് അറിയിച്ചു.