അറിയാം അഷ്ടമംഗല്യത്തെക്കുറിച്ച്

മംഗളകരമായ ചടങ്ങുകൾക്കും അനുഷ്ഠാനങ്ങൾക്കും അഷ്ടമംഗല്യത്തിന് പ്രഥമ സ്ഥാനമാണുള്ളത്.ദൈവീക സങ്കല്പത്തോടെ പ്രത്യേക തളികയിൽ ഒരുക്കുന്ന എട്ടുകൂട്ടം വസ്തുക്കളെയാണ് അഷ്ടമംഗല്യം എന്ന് പറയുന്നത്. കുരവ, കണ്ണാടി, ദീപം. പൂര്‍ണകുംഭം, വസ്ത്രം, നിറനാഴി , മംഗലസ്ത്രീ, സ്വര്‍ണം എന്നിവയാണ് അഷ്ടമംഗല്യത്തിൽ ചേർന്ന എട്ടു വസ്തുക്കൾ.ബ്രാഹ്മണന്‍, പശു, അഗ്നി, സ്വര്‍ണം, നെയ്യ്, സൂര്യന്‍, ജലം, രാജാവ്‌ എന്നിവയും അഷ്ടമംഗല്യത്തില്‍ പെടുന്നുണ്ട്.

കേരളീയാചാരപ്രകാരം വിവാഹാവസരങ്ങളിലെല്ലാം താലത്തിൽ വയ്ക്കുന്ന എട്ടുവസ്തുക്കളും അഷ്ടമംഗല്യത്തില്‍പ്പെടുന്നവയാണ്.അരി, നെല്ല്, വാല്‍ക്കണ്ണാടി, വസ്ത്രം, കത്തുന്ന വിളക്ക്, കുങ്കുമചെപ്പ്, കമുകിൻപൂക്കുല, ഗ്രന്ഥം എന്നിവയാണ് താലത്തില്‍ വയ്ക്കുന്ന അഷ്ടമംഗലവസ്തുക്കള്‍.ഹൈന്ദവ വിവാഹങ്ങളിൽ വരനെയും വധുവിനെയും കതിർമണ്ഡപത്തിലേയ്ക്ക് ആനയിക്കുന്ന സമയത്താണ് അഷ്ടമംഗല്യം ഉപയോഗിച്ച് കാണുന്നത്.മറ്റു മംഗളാദി കർമ്മങ്ങളിലും അഷ്ടമംഗല്യത്തിന്റെ സ്ഥാനം വളരെ വലുതാണ്.