ടീം ലഗേജ് എത്താത്തതിനാൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 മത്സരം വൈകും

ബാസ്റ്റെയർ: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി20 മത്സരം വൈകും. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. ട്രിനിഡാഡിൽ നിന്ന് സെന്‍റ് കിറ്റ്സിലേക്കുള്ള ടീമുകളുടെ ലഗേജ് വൈകിയതിനാലാണ് മത്സരം വൈകിയത്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് മത്സരം ആരംഭിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ആരാധകർക്കുണ്ടായ അസൗകര്യത്തിൽ ഖേദമുണ്ടെന്ന് ബോർഡ് അറിയിച്ചു. 

ആദ്യ മത്സരം ജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലാണ്. മത്സരത്തിൽ ഇന്ത്യ 68 റൺസിന് വിജയിച്ചു.