ഗുജറാത്ത്: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്നലെ അർദ്ധരാത്രിയോടെ ഗുജറാത്ത് തീരത്തേക്ക് പൂർണ്ണമായും കടന്നു. 115 മുതല്‍ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർ ചുഴലിക്കാറ്റ് വീശിയടിച്ചത്. കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവുമുണ്ട്.ചുഴലിക്കാറ്റ് ഗുജറാത്തിൽ വീശിയടിച്ചതിനെ തുടർന്ന് ഏഴു പേര് മരിച്ചു.
കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണതും ചിലയിടങ്ങളില്‍ വീടുകള്‍ തകർന്നതുമായ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും.ഇന്നത്തോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.