ഡോക്ടറായ ചടങ്ങ് കഴിഞ്ഞ 21കാരൻ പാമ്പുകടിയേറ്റ് മരിച്ചു.

ബംഗളുരു: എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂർ സ്വദേശിയായ 21കാരൻ പാമ്പുകടിയേറ്റ് മരിച്ചു.ബംഗളുരുവിൽനിന്ന് 80 കിലോമീറ്റർ അകലെ തുംകുരുവിലുള്ള ശ്രീ സിദ്ദാർഥ മെഡിക്കൽ കോളേജിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ശ്രീ സിദ്ദാർഥ മെഡിക്കൽ കോളേജിലെ വിദ്യാർഥിയായിരുന്ന അദിത് ബാലകൃഷ്ണനാണ് മരിച്ചത്.

അദിതിന്‍റെ അമ്മയും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.താമസസ്ഥലത്തെത്തിയശേഷം ബാത്ത് റൂമിൽ കയറിയ അദിത് വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽവെച്ച് നടത്തിയ പരിശോധനയിലാണ് കാലിൽ പാമ്പുകടിയേറ്റ അടയാളം കണ്ടെത്തിയത്.

കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തുവെച്ച് അദിതിന് പാമ്പുകടിയേറ്റതായാണ് സംശയിക്കുന്നത്. എന്നാൽ പാമ്പ് കടിച്ചതാണെന്ന് മനസിലാക്കാതെ താമസസ്ഥലത്തേക്ക് പോയി.പോസ്റ്റുമോർട്ടം പരിശോധനയിൽ രക്തത്തിൽ ഉയർന്ന അളവിൽ പാമ്പിൻവിഷം കണ്ടെത്തിയിരുന്നു.ശശി തരൂർ എം.പിയും ശ്രീ സിദ്ദാർഥ ഹയർ എജ്യൂക്കേഷൻ ചാൻസലറും കർണാടകത്തിലെ ആഭ്യന്തരമന്ത്രിയുമായ ജി പരമേശ്വരയും ബിരുദദാന ചടങ്ങിൽ പങ്കെടുത്തിരുന്നു.