ന്യൂഡൽഹി : നാല് വയസിൽ താഴെയുള്ള കുട്ടികൾക്ക് സാധാരണ പനിക്ക് നൽകുന്ന കഫ് സിറപ്പുകൾ നൽകുന്നതിന് വിലക്കേർപ്പെടുത്തി ഡർഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). കഫ് സിറപ്പുകളുടെ ഉപയോഗത്തിൽ 141 കുട്ടികൾ മരിക്കാൻ ഇടയായതിന്റെ അടിസ്ഥാനത്തിലാണ് ഡിസിജിഐയുടെ അറിയിപ്പ്.ക്ലോർഫെനാറമിൻ മാലിയേറ്റ്, ഫെനൈലെഫ്രീൻ അടങ്ങുന്ന മരുന്ന അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകരുതെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്.
മരുന്നിന്റെ വിശദാംശങ്ങൾ കൃത്യമായി അതിൽ രേഖപ്പെടുത്തണമെന്ന് ഡിസിജിഐ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു. മരുന്ന് കുപ്പിയിൽ ക്ലോർഫെനാറമിൻ മാലിയേറ്റ്, ഫെനൈലെഫ്രീൻ മിശ്രതങ്ങൾ അടിങ്ങിട്ടുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തണമെന്ന് ഡിസിജിഐയുടെ കത്തിൽ ആവശ്യപ്പെടുന്നു.
ഗ്ലാക്സോ സ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, വാൻബറി ലിമിറ്റഡ്, അലെംബിക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്, ഐപിസിഎ ലബോർട്ടറീസ് തുടങ്ങിയവരാണ് ക്ലോർഫെനാറമിൻ മാലിയേറ്റ്, ഫെനൈലെഫ്രീൻ അടുങ്ങുന്ന സിറപ്പുകൾ നിർമിക്കുന്ന കമ്പനികൾ.രാജ്യത്ത് തന്നെ നിർമിക്കുന്ന കഫ് സിറപ്പുകൾ ഉപയോഗിക്കുന്നതിലൂടെ 12 കുട്ടികൾ മരിക്കുകയും നാല് കുഞ്ഞങ്ങൾ മറ്റ് അസുഖങ്ങളുമുണ്ടായതായിട്ടാണ് റിപ്പോർട്ടുകൾ നൽകുന്ന വിവരം. നേരത്തെ ഈ ജൂണിൽ 14 ഓളം മരുന്നകൾക്ക് കേന്ദ്രം പൂർണമായി വിലക്കേർപ്പെടുത്തിയിരുന്നു.