വയനാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസികളായ ദമ്പതികൾ അറസ്റ്റിൽ. കൗണ്‍സിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 2020 മുതല്‍ പ്രതികള്‍ ഉപദ്രവിക്കുന്നതായി കുട്ടി വെളിപ്പെടുത്തി.അയല്‍വാസികളായ പൂതാടി കൊവളയില്‍ പ്രജിത്ത്, ഭാര്യ സുജ്ഞാന എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ആറിനാണ് പീഡനത്തിന് ഇരയായ പെൺകുട്ടി കേണിച്ചിറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.പ്രജിത്ത് ഭാര്യ സുഞ്ജനയുടെ ഒത്താശയോടെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ദമ്പതികളുടെ സുഹൃത്ത് സുരേഷ് കല്‍പ്പറ്റ പോക്സോ കോടതിയില്‍ നേരത്തെ കീഴടങ്ങിയിരുന്നു.
പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികൾ സഞ്ചരിച്ച വാഹവും പോലീസ് കസ്റ്റഡിയിലെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.