സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്; പുതുക്കിയ നിരക്കുകൾ അറിയാം

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക്. രണ്ട് കോടിക്കും അഞ്ച് കോടിക്കും ഇടയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ അറിയാം.

ഒരാഴ്ച മുതൽ ഒരു മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു മാസം മുതൽ ഒന്നര മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശയും, ഒന്നര മാസം മുതൽ രണ്ട് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5 ശതമാനം പലിശയുമാണ് ലഭിക്കുക. രണ്ട് മാസം മുതൽ മൂന്ന് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനം വരെ പലിശ ലഭിക്കും. 185 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശയാണ് ലഭിക്കുക.

271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനവും, 1 വർഷം മുതൽ 15 മാസം വരെ കാലാവധി നിക്ഷേപങ്ങൾക്ക് 6.75 ശതമാനവുമാണ് പലിശ ലഭിക്കുന്നത്. 15 മാസം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.89 ശതമാനം പലിശ ലഭിക്കുന്നതാണ്. മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.50 ശതമാനമാണ് പുതുക്കിയ പലിശ നിരക്ക്.