മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ” ക്രിസ്റ്റഫർ” മികച്ച പ്രതികരണം

ഏറെ നാളുകള്‍ക്ക് ശേഷമാണ് ത്രില്ലര്‍ വിഭാഗത്തിൽ മമ്മൂട്ടിയുടെ പോലീസ് വേഷം എത്തുന്നത്.മമ്മൂട്ടി നായകനായി ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫര്‍ ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 175 ഹൗസ് ഫുള്‍ ഷോകളും 50-ല്‍ അധികം ലേറ്റ്‌നൈറ്റ് ഷോകളുമായി ക്രസ്റ്റഫര്‍ ആദ്യദിനം പ്രദര്‍ശനം പൂര്‍ത്തിയാക്കിയപ്പോൾ 1.83 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

ചിത്രത്തിൻറെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ടുകൾ 38.5 കോടിയാണ്.പല നെഗറ്റീവ് ക്യാമ്പെയ്‌നുകളും റിലീസിന് മുന്‍പ് തന്നെ ചിത്രത്തിനെതിരായി ഉയര്‍ന്നുവന്നിരുന്നു.എന്നിട്ടും സിനിമ വലിയ വിജയമാണ് നേടുന്നത്. മമ്മൂട്ടി എന്ന നടനോടുള്ള പ്രേക്ഷകന്റെ അടങ്ങാത്ത ആകാംക്ഷയാണ് കാണിക്കുന്നത്.

തീയേറ്ററില്‍ എത്തി ക്രിസ്റ്റഫര്‍ സിനിമയെക്കുറിച്ച് പ്രേക്ഷകരോട് നേരിട്ട് ചോദിക്കുന്ന റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടന്നിരുന്നു. എന്നാല്‍ അത്തരം വ്യാജ പ്രചരണങ്ങള്‍ സിനിമയെ മനപ്പൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമമാണ് തീയേറ്റര്‍ ഔദ്യോഗിക സംഘടനകളൊന്നും ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത് ചിത്രത്തിനെതിരായ ശ്രമമാണെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞിരുന്നു.

മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. ‘ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ‘ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിൽ നിരവധി താരങ്ങളാണ് അണി നിരക്കുന്നത്.സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാ‍ർ.ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.