ബെംഗളൂരു : കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ 224 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇന്ന് നടക്കും. അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് കർണാടകയുടെ വിധിയെഴുതുന്നത്. ഇതില്‍ 2.59 കോടി സ്ത്രീകളും 2.62 കോടി പുരുഷന്മാരുമാണ്.
9,58,806 കന്നി വോട്ടര്‍മാരുണ്ട്. മൊത്തം 52,282 പോളിംഗ് ത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കേന്ദ്ര-സംസ്ഥാന സായുധ സേനകൾ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിരയിരിക്കുന്നത്. മെയ് 13 ശനിയാഴ്ച രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും.