ന്യൂഡൽഹി : ആഫ്രിക്കന്‍ യൂണിയന് ജി-20ല്‍ സ്ഥിരാംഗത്വം നല്‍കാനുള്ള നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വെച്ചു. ഇക്കാര്യത്തില്‍ എല്ലാവരുടെയും സമ്മതമുണ്ടെന്ന് വിശ്വസിക്കുന്നു,” എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി സംഘടനയിൽ സ്ഥിരാംഗത്വം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്റെ തലവനും യൂണിയന്‍ ഓഫ് കോമറോസിന്റെ പ്രസിഡന്റുമായ അസലി അസൗമാനിയെ ക്ഷണിച്ചു.എല്ലാവരുടെയും അംഗീകാരത്തോടെ സംഘടനയിലെ സ്ഥിരാംഗത്തിന്റെ ഇരിപ്പിടം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്‍ തലവനോട് അഭ്യര്‍ത്ഥിക്കുന്നു.മോദി കൂട്ടിച്ചേര്‍ത്തു.
ഇതോടെ സംഘടനയിലെ 21-ാമത് അംഗരാജ്യമായി ആഫ്രിക്കന്‍ യൂണിയന്‍ മാറും. എത്യോപ്യ ആസ്ഥാനമാക്കി 2002ലാണ് ആഫ്രിക്കന്‍ യൂണിയന്‍ സ്ഥാപിക്കുന്നത്. മൊത്തം 55 അംഗരാജ്യങ്ങളാണ് ഈ സംഘടനയ്ക്കുള്ളത്.റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ആഫ്രിക്കന്‍ യൂണിയന്റെ അധ്യക്ഷസ്ഥാനം നിശ്ചയിക്കുന്നത്.ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ താല്‍പ്പര്യങ്ങള്‍ കൂടി സംഘടനയിലൂടെ പ്രതിനിധീകരിക്കപ്പെടണമെന്നും ആഫ്രിക്കന്‍ യൂണിയനെ ജി-20യില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ജൂണ്‍ മാസത്തിൽ ലോകനേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നയതന്ത്ര വിജയം കൂടിയാണ് ഈ പ്രഖ്യാപനം. ആഫ്രിക്കന്‍ യൂണിയന്റെ കൂടിച്ചേരലോടെ ചൈനീസ് പിന്തുണയുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് (ബിആര്‍ഐ) ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ അംഗരാജ്യങ്ങള്‍ പ്രാപ്തമാകും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിൽ ‘ഇന്ത്യ’ക്ക് പകരം ഭാരതത്തിന്റെ ബോർഡ് പ്രത്യക്ഷപ്പെട്ടു. ജി20 ഉച്ചക്കോടിക്ക് മുമ്പ് പ്രസിഡന്റ് ദ്രൗപതി മുർമ്മുവിന്റെ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിലും ഭാരത് പ്രത്യക്ഷപ്പെട്ടിരുന്നു.