താൽക്കാലിക നടപ്പാലം തകർന്നു,നിരവധിപേർക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ താൽക്കാലിക പാലം തകർന്നുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഴയകടയിൽ തിരുപുറം ഫെസ്റ്റിന് വേണ്ടി കെട്ടിയ പാലം തകർന്ന് പാലത്തിന് മുകളിൽ നിന്നവർ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 15 ഓളം പേർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

പൂവാര്‍ തിരുപുരം പഞ്ചായത്ത് നടത്തുന്ന തിരുപുറം ഫെസ്റ്റിലിനു വേണ്ടി തടികൊണ്ട് നിർമിച്ച പാലം തകർന്നാണ് അപകടമുണ്ടായത്.ഫെസ്റ്റിൽ പുൽക്കൂടും അലങ്കാരക്കൂടാരങ്ങളും വെള്ളച്ചാട്ടവും ഒരുക്കിയിരുന്നു. ഇതിൽ വെള്ളച്ചാട്ടം കാണാൻ ഒരു തടികൊണ്ട് താൽക്കാലികമായി നടപ്പാലം നിർമ്മിച്ചിരുന്നു അതാണ് തകർന്നത്. പാളത്തിലേക്ക് ആളുകൾ കൂട്ടത്തോടെ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.