റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ചവരുടെ കീഴിലുള്ള ആശ്രിത വിസിറ്റ് വിസകൾ പുതുക്കാൻ തടസമില്ല: സൗദി അറേബ്യ

റിയാദ്: റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ചവരുടെ കീഴിലുള്ള ആശ്രിത വിസിറ്റ് വിസകൾ പുതുക്കാൻ തടസമില്ലെന്ന് സൗദി അറേബ്യ. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശ്രിത വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് പ്രവാസിയുടെ റെസിഡൻസി പെർമിറ്റിന്റെ സാധുതാ കാലാവധി തടസ്സമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടിയായാണ് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇനി മുതൽ ഇഖാമ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് തങ്ങളുടെ ബന്ധുക്കളുടെ വിസിറ്റ് വിസകളുടെ കാലാവധി നീട്ടാൻ കഴിയും.