ജക്കാര്‍ത്ത : പടിഞ്ഞാറന്‍ ഇന്‍ഡോനേഷ്യന്‍ തീരത്ത് സുമാത്രയ്ക്ക് സമീപം റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം.
ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 7 മണിയോടെ ബംങ്കുലു നഗരത്തിന് തെക്ക് പടിഞ്ഞാറ് 212 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലത്തിന്റെ പ്രഭവ കേന്ദ്രം.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക വിവരം. സുനാമി ഭീഷണിയില്ലെന്ന് ഇന്‍ഡോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. 7.37 ഓടെ റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനവും ഇതേ മേഖലയിലുണ്ടായി.