സംസ്ഥാനത്ത് ഇനി ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് വില കൂടും

സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും.പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വർധിപ്പിച്ചുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ സഭയിൽ പറഞ്ഞു. ഇതോടെ സഭയിൽ പ്രതിപക്ഷ ബഹളം ആരംഭിച്ചു.

പൊതുജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് ജനവിരുദ്ധമാണെന്നും പകൽ കൊള്ളയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.