” പൂവ് ” ധാക്ക ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു

പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്ന ബംഗ്ലാദേശിലെ 22 മത് ധാക്ക ഫിലിം ഫെസ്റ്റിവലിൽ ” പൂവ് “സ്പിരിച്വൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഏഷ്യൻ പ്രീമിയറാണ് ജനുവരി 20 മുതല്‍ 28 വരെയുള്ള ധാക്ക ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്നത്.

ഒരു പൂവ് പോലെ വിടർന്ന് സൗരഭ്യം നൽകി സൗന്ദര്യം നൽകി സംഘർഷങ്ങളില്ലാതെ ജീവിച്ച് മരിച്ച ഒരു സാധാരണ മനുഷ്യന്‍റെ കഥ, ഒരു ധ്യാനം പോലെ ദൃശ്യവല്‍ക്കരിച്ച സിനിമയാണ് “പൂവ്”. ജീവൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിനും മരണത്തിനുമിടക്കുള്ള അവസാന നിമിഷത്തിലെ ചിന്തകളുടെ യാത്ര. പിങ്ക്സ് വിഷ്യൽ സ്പേസ് നിർമ്മിച്ചിരിക്കുന്ന പൂവിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് ജോൺസൺ വി.ദേവസിയാണ്.കെ പി എ സി ലീല, മീനാക്ഷി അനൂപ്, മഞ്ജുളൻ, ശ്രുതി വിപിൻ, ശാന്തി റാവു എന്നിവരാണ് അഭിനേതാക്കൾ.

പ്രൊഡ്യൂസർ – ഇ. സന്തോഷ് കുമാർ, പശ്ചാത്തല സംഗീതം – നിനോയ് വർഗീസ്, എഡിറ്റിങ്ങ് – റഷിൻ അഹമ്മദ്, സൗണ്ട് ഡിസൈൻ – ഷെഫിൻ മായൻ, മേക്കപ്പ് – മീര മാക്സ്, മേക്കപ്പ് – മൃദുല മുരളി, കല – സോണി ആൻ്റണി, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – മനോജ് അരവിന്ദാക്ഷൻ, വി. എഫ്. എക്സ്. ക്രിയേറ്റീവ് ഡയർക്റ്റർ – സാജൻ ജോണി, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജയ് പാൽ, പ്രൊഡക്ഷൻ കോർഡിനേറ്റർ – അഷറഫ് തലശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂറ്റീവ് – ദിലീപ് ചാമക്കാല, കാസ്റ്റിങ്ങ് – കാസ്റ്റ്മിപെർഫക്റ്റ്, ഫ്രാങ്ക് ഇൻഫിലിംസ്, പരസ്യക്കല – ആൻ്റണി സ്റ്റീഫൻ, കളറിസ്റ്റ് – ഭരണാധിർ, ഫിലിം ഫെസ്റ്റിവൽ കോർഡിനേറ്റർ – ശാലിനി പണിക്കർ, ഡിജിറ്റൽ കണ്ടൻ്റ് മാനേജർ – ബാലു പരമേശ്വർ, അസ്സോസിയേറ്റ് ഡയറക്ടേസ് – ബിജുലാൽ വി.വി, ഫസീൽ സിദ്ദിഖ്, ഏർണെസ്റ്റ് ഫെർണാണ്ടസ്, അസ്സോസിയേറ്റ് ക്യാമറ – മെൽബിൻ കുരിശിങ്കൽ, മഹേഷ് പട്ടണം, ആർട്ട് അസിസ്റ്റൻസ് – ജോബി ലാൽ, ജോണ്ടി പ്രദീപ്.