ജനന രജിസ്‌ട്രേഷനിൽ മാതാവിന്റേയും പിതാവിന്റേയും മതം പ്രത്യേകം രേഖപ്പെടുത്തണം.കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി : കുട്ടിയുടെ കുടുംബത്തിന്റെ മതം മാത്രം രേഖപ്പെടുത്തിയിരുന്ന ജനന സർട്ടിഫിക്കറ്റിൽ  ഇനി മുതൽ മാതാപിതാക്കളുടെ മതവും പ്രത്യേകമായി രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.കുട്ടിയുടെ ജനനം രജിസ്ട്രർ ചെയ്യുമ്പോൾ മാതാവിന്റേയും പിതാവിന്റേയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് വേണ്ടി കോളങ്ങൾ ഉണ്ടായിരിക്കും. ഈ നിയമം കുട്ടികളെ ദത്തെടുക്കുന്ന സമയത്തും ബാധകമായിരിക്കും.

കഴിഞ്ഞ മണ്‍സൂണ്‍ സമ്മേളനത്തില്‍ ജനന-മരണ രജിസ്‌ട്രേഷന്‍ ഭേദഗതി ബില്‍ 2023( സ്കൂൾ പ്രവേനം, വോട്ടര്‍ പട്ടിക, ആധാര്‍ നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വിവാഹ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമനം എന്നിവയ്ക്ക് ഒരൊറ്റ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാന്‍ അനുവദിക്കുന്ന) പാര്‍ലമെന്റ് പാസാക്കിയിരുന്നു.

സാമൂഹിക ആനുകൂല്യങ്ങളും, പൊതുസേവനങ്ങളും സുതാര്യവും കാര്യക്ഷമവുമാക്കാൻ ഇത് സഹായകരമാകുമെന്ന് സർക്കാർ പറയുന്നു.നിയമം പ്രാബല്യത്തിലാകുന്നതിന് മുൻപ് സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ചെയ്യണം. കൂടാതെ സംസ്ഥാന സർക്കാരുകളുടെ അം​ഗീകാരവും ലഭിക്കണം.