മാനേജരില്ല.കഥ കേൾക്കാനോ ഡേറ്റ് നോക്കാനോ ആരുമില്ല,ഇതൊന്നുമില്ലാത്ത ഏക ആൾ മലയാള സിനിമയിൽ ഞാൻ മാത്രമായിരിക്കും.ജയറാം

ഒരു കാലത്ത് മലയാള കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു ജയറാം. പ്ര​ഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ ജയറാമിന്റെ സിനിമകൾ തുടരെ ഹിറ്റാകുന്ന ഒരു കാലഘട്ടം മലയാള സിനിമാ ലോകത്തുണ്ടായിരുന്നു. പിന്നീ‌ടങ്ങോട്ട് സിനിമകൾ തുടരെ പരാജയങ്ങൾ വന്നതോടെ ജയറാം മലയാളത്തിൽ നിന്നും മാറി നിന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത “എബ്രഹാം ഒസ്ലർ” എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ജയറാം.

Abraham Ozler's first look: Jayaram is all set for his comeback to  Mollywood! | Malayalam Movie News - Times of India

” 1988 തൊട്ട് ഏകദേശം 20 വർഷത്തോളം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പത്മാരാജൻ സർ, ഭരതേട്ടൻ, ഐവി ശശി, സിബി മലയിൽ, കമൽ, രാജസേനൻ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരാണ് അതിന് കാരണം. ആ വർഷങ്ങൾക്ക് ശേഷമാണ് മാറ്റി ചെയ്യുന്നത്. അതിൽ പരാജയങ്ങൾ സംഭവിച്ചു. കുറേ വർഷം ഒരേ ജോലി ചെയ്യുമ്പോൾ ആർക്കും തെറ്റ് സംഭവിക്കാം. എനിക്കങ്ങനെ കൂടെ ഒരുപാട് പേർ ഇല്ല. അങ്ങനെയില്ലാത്ത ഏക ആൾ മലയാള സിനിമയിൽ ഞാൻ മാത്രമായിരിക്കും.

Jayaram thriller Abraham Ozler

എനിക്ക് മാനേജരില്ല.കഥ കേൾക്കാനോ ഡേറ്റ് നോക്കാനോ ആരുമില്ല. 35 വർഷമായി ഞാൻ തന്നെയാണ്. എനിക്ക് എന്നും ഒരു നമ്പർ തന്നെയാണ്. അതിലേക്ക് വിളിക്കും, ഞാൻ തന്നെ സംസാരിക്കും. മറ്റ് ഭാഷകളിൽ സിനിമ ചെയ്യുമ്പോൾ മാനേജർ ഇല്ലേയെന്ന് അവരും ചോദിക്കും. സിനിമാ കൂട്ടുകെട്ടുകളിൽ പെടാത്തത് നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതിന് കാരണമായി. ഒരു സിനിമ വിജയിച്ചാൽ അതേ ഡയറക്ടറെ എന്നിലേക്ക് കൊണ്ട് വരാനും അതിനുള്ള കഥയും പ്രൊഡ്യൂസറെയും സംഘടിപ്പിക്കേണ്ടതുമുണ്ട്.

Second look of Jayaram's Abraham Ozler out- Cinema expressജയറാമിന്റെ 'അബ്രഹാം ഓസ്‍ലർ', ​ഗസ്റ്റ് റോളിൽ മമ്മൂട്ടി? റിപ്പോർട്ടുകൾ ഇങ്ങനെ

കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലാത്ത 20 വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇതെല്ലാം ആവശ്യമായി വന്നു. അതിൽ നിന്ന് ഞാൻ പിറകിലേക്ക് പോയി. ഞാനിതൊന്നും ശ്രദ്ധിച്ചിരുന്നില്ല. തന്നിലേക്ക് വരേണ്ട സിനിമകൾ മറ്റ് പലരിലേക്കും പോയെന്നും ജയറാം വ്യക്തമാക്കി. കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളിൽ ആ പിആർഒ വർക്കിൽ ഞാനൊരുപാട് പിറകിലേക്ക് പോയി. അങ്ങനെയായിരിക്കാം സിനിമയിൽ നിന്ന് എനിക്ക് വലിയ ​ഗ്യാപ്പ് വന്നു. ഇവിടെയുള്ള ആളുകൾ കളിയാക്കിക്കൊണ്ട് അവൻ മറ്റ് ഭാഷകളിൽ സൈഡ് റോളും ചെയ്ത് നടക്കുകയാണെന്ന് പറയുന്നവരുണ്ട്. മറ്റൊരു ഭാഷയിൽ പോയി നായകനൊന്നും പറ്റില്ല. അവിടെ സപ്പോർ‌ട്ടിം​ഗ് റോളേ ചെയ്യാനാകൂ. എന്ന് കരുതി അവർ സപ്പോർട്ടിം​ഗ് റോളിന് ആളെ വിളിച്ച് കയറ്റുകയല്ല.

Intriguing trailer of Jayaram's 'Abraham Ozler' out - The South First

മറ്റ് ഭാഷകളിൽ പോയി ആ വേഷങ്ങൾ ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അപ്പോൾ മലയാളത്തിൽ നിന്ന് ലീവെടുക്കുന്നത് നല്ലതാണെന്ന് മകൻ തന്നെയാണ് പറഞ്ഞത്. മലയാളത്തിൽ നല്ലൊരു റീ എൻട്രി വേണമെങ്കിൽ ഇപ്പോൾ മാറി നിന്നോയെന്ന് ഭാര്യയും പറഞ്ഞു. അങ്ങനെ മലയാള സിനിമകൾ വേണ്ടെന്ന് വെച്ചതാണ്. മറ്റ് ഭാഷകളിൽ അച്ഛനായും വില്ലനുമായെല്ലാം ചെയ്തു.ആ റോളുകളെല്ലാം സംതൃപ്തി നൽകി.”  “എബ്രഹാം ഒസ്ലർ” ന്റെ വിജയത്തിൽ നിൽക്കുന്ന ജയറാം മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് മനസ് തുറന്നത്.